കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കിർടാഡ്‌സ് വകുപ്പിലെ ഗോത്രവർഗ്ഗ മ്യൂസിയത്തിലെ ക്യൂറേറ്റർ തസ്തികയിലെ ഒരൊഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യു.ജി.സി അംഗീകാരമുള്ള കോളേജുകളിൽ നിന്നും ആന്ത്രപോളജിയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള മ്യൂസിയോളജി ഡിപ്ലോമ ഉള്ളവർക്ക് മുൻഗണന. പ്രതിമാസം 25000 രൂപ ഓണറേറിയം ലഭിക്കും. ഒരുവർഷംവരെയോ അല്ലെങ്കിൽ പി.എസ്.സി.യിൽ നിന്നും നിയമനം നടത്തുന്നതുവരെ ഏതാണോ ആദ്യം അതുവരെയാണ് നിയമന കാലാവധി. അപേക്ഷകർക്ക് 2019 ജനുവരി ഒന്നിന് 35 വയസ്സിൽ കൂടാൻ പാടില്ല. പട്ടിക, പിന്നോക്ക വിഭാഗക്കാർക്ക് പ്രായപരിധിയിൽ നിയമാനുസൃത ഇളവ് ലഭിക്കും. ഉദ്യോഗാർത്ഥികൾ പേര്, മേൽവിലാസം, വിദ്യാഭ്യാസ യോഗ്യതകൾ, സമുദായം, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ ഉൾപ്പെടുത്തി വെള്ളക്കടലാസിൽ ടൈപ്പ് ചെയ്തതോ സ്വന്തം കൈയ്യക്ഷരത്തിൽ എഴുതിയതോ ആയ അപേക്ഷകൾ ആവശ്യമായ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ആമുഖ കത്തു സഹിതം ഡയറക്ടർ, കിർടാഡ്‌സ്, ചേവായൂർ.പി.ഒ, കോഴിക്കോട്-673017 എന്ന വിലാസത്തിൽ ജൂൺ 22ന് വൈകിട്ട് അഞ്ചിനു മുമ്പ് നൽകണം.