വിവരാവകാശ കമ്മിഷനുമായി നടത്തുന്ന ആശയവിനിമയത്തിനും അപ്പീലുകളും പരാതികളും ദ്രുതഗതിയിൽ തീർപ്പാക്കാനും സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാരും അപ്പീൽ അധികാരികളും ഇ-മെയിൽ വിലാസം സൃഷ്ടിക്കാൻ സർക്കാർ നിർദേശം നൽകി. നിശ്ചിത പ്രൊഫോർമയിൽ വിവരങ്ങൾ രേഖപ്പെടുത്തി ഐ.ടി. മിഷനുമായി ബന്ധപ്പെട്ട്  spio<officename>@domain name എന്ന മാതൃകയിൽ ഇ-മെയിൽ വിലാസം തയാറാക്കണം. സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാർ, അപ്പീൽ അധികാരികൾ എന്നിവർ രൂപീകരിക്കുന്ന ഇ-മെയിൽ വിലാസം വകുപ്പ് മേധാവി സമാഹരിച്ച് സംസ്ഥാന വിവരാവകാശ കമ്മിഷനെ അറിയിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.