അങ്കമാലി: അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ സമിതിയുടെയും സ്‌കില്‍സ് എക്‌സലന്‍സ് സെന്ററിന്റെയും ബ്ലോക്ക് റൈറ്റേഴ്‌സ് ഫോറത്തിന്റെയും നേതൃത്വത്തില്‍ വായന വാരാഘോഷം അക്ഷരക്കൊയ്ത്ത് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് ആഡിറ്റോറിയത്തില്‍ പ്രസിഡന്റ് പി. ടി. പോള്‍ പഞ്ചായത്തിരാജ് നിയമം വായിച്ചു ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അദ്ധ്യക്ഷന്‍ കെ. പി. അയ്യപ്പന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ സാഹിത്യകാരന്‍ ടോം ജോസ് വായനവാര സന്ദേശം നല്‍കി.
എം. ജി. സര്‍വ്വകലാശാലയില്‍ മലയാളം ബിരുദ പരീക്ഷയില്‍ രണ്ടാം റാങ്ക് കരസ്ഥമാക്കിയ അബീന പ്രകാശ് ഏട്ടാം വയസ്സില്‍ കവിതാസമാഹാരം പ്രസിദ്ധീധീകരിച്ച ശിവാനി പ്രദീപ് എന്നിവരെ ആദരിച്ചു.
വൈസ് പ്രസിഡന്റ് വത്സ സേവ്യര്‍, കറുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് ഷാജു വി. തെക്കേക്കര, സാക്ഷരതാസമിതിയംഗം പി. ഐ. നാദീര്‍ഷാ, ജോ. ബി. ഡി. ഒ., പി പ്രസന്നകുമാരി, സാക്ഷരതാ മോഡല്‍ പ്രേരക് പി. ബി. രാധ, പ്രേരക്മാരായ സുനി ആന്റണി, ഷൈബി സുബ്രന്‍, അനിത ഷാജി, വിജയകുമാരി ശിവന്‍, അംഗനവാടി സൂപ്പര്‍വൈസര്‍മാരായ ഡിന്ന ഡേവീസ്, കെ.ഇ. നസീമ, എന്നിവര്‍ പ്രസംഗിച്ചു
ഫോട്ടോ: അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് വായനാവാരാഘോഷം പ്രസിഡന്റ് പി.ടി. പോള്‍ പഞ്ചായത്ത് രാജ് നിയമം വായിച്ചു ഉദ്ഘാടനം ചെയ്യുന്നു. കെ. പി. അയ്യപ്പന്‍, വത്സ സേവ്യര്‍, ഷാജു വി. തെക്കേക്കര, ടോം ജോസ്, അബീന പ്രകാശ്, ശിവാനി പ്രദീപ് എന്നിവര്‍ സമീപം