തിരുവനന്തപുരം ആയുർവേദ കോളേജ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ആശുപത്രി വികസന സമിതി മുഖേന പ്രതിദിന വേതനാടിസ്ഥാനത്തിൽ സ്പീച്ച് തെറാപ്പിസ്റ്റ് തസ്തികയിലേക്ക് താല്കാലിക നിയമനം നടത്തുന്നു. ആഅടഘജ  BASLP (Bachelor of Audiology and Speech Language Pathology),  (MASLP ക്ക് മുൻഗണന) അല്ലെങ്കിൽ  DTYHI (Diploma in Teaching Young Hearing Impared)  ആണ് യോഗ്യത. പ്രവൃത്തിപരിചയത്തിന് മുൻഗണന ഉണ്ടായിരിക്കും.  താത്പര്യമുള്ളവർ ജൂൺ 28ന് രാവിലെ 10ന് വ്യക്തിഗത വിവരങ്ങൾ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ, പകർപ്പ് എന്നിവ സഹിതം തിരുവനന്തപുരം പൂജപ്പുര സർക്കാർ ആയുർവേദ കോളേജ് സ്ത്രീകളുടയും കുട്ടികളുടെയും ആശുപത്രി ഓഫീസിൽ ഹാജരാകണം.  തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥിക്ക് ആഴ്ചയിൽ അഞ്ച് ദിവസം പ്രതിദിനം 500 രൂപ നിരക്കിൽ വേതനം ലഭിക്കും.
പി.എൻ.എക്സ്.1875/19