തിരുവനന്തപുരം ഗവൺമെന്റ് ലോ കോളേജിൽ പ്രൊഫ.ഡോ.എൻ.ആർ.മാധവ മോനോന്റെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള റിസർച്ച് അവാർഡിന് എൻട്രികൾ ക്ഷണിച്ചു. തിരുവനന്തപുരം ഗവൺമെന്റ് ലോ കോളേജിൽ പഠിക്കുകയോ പഠിപ്പിക്കുകയോ ചെയ്തിട്ടുള്ള അധ്യാപകരോ വിദ്യാർത്ഥികളോ 2019-20 അധ്യയന വർഷം മേയ് 30 നു മുൻപ് പ്രസിദ്ധീകരിക്കുകയോ പൂർത്തീകരിക്കുകയോ ചെയ്തിട്ടുള്ള ഡിസർട്ടേഷനോ റിസർച്ച് ആർട്ടിക്കിളോ മൂന്ന് ഹാർഡ് കോപ്പിയും സോഫ്റ്റ് കോപ്പിയും സഹിതം ആഗസ്റ്റ് 31 ന് മുമ്പ് പ്രിൻസിപ്പലിനു മുമ്പാകെ ഹാജരാകണം.