സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സ് ഡെവലപ്‌മെന്റിന്റെ (ഐഎച്ച്ആര്‍ഡി) ആഭിമുഖ്യത്തില്‍ ജനുവരിയില്‍ ആരംഭിക്കുന്ന വിവിധ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം. പിജിഡിസിഎ (ഡിഗ്രി), ഡിസിഎ(പ്ലസ്ടു), ഡിഡിറ്റിഒഎ   (എസ്എസ്എല്‍സി), സിഡിഎല്‍ഐസി (എസ്എസ്എല്‍സി) കോഴ്‌സുകളിലേക്കാണ് പ്രവേശനം.
എസ്.സി/എസ്.റ്റി, മറ്റ് പിന്നാക്ക വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കും. അപേക്ഷാഫോറവും വിശദ വിവരവും www.ihrd.ac.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷ രജിസ്‌ട്രേഷന്‍ ഫീസ് 150 രൂപ സഹിതം (എസ്.സി/എസ്.റ്റി വിഭാഗങ്ങള്‍ക്ക് 100 രൂപ) ജനുവരി 12ന് മുമ്പ് അതത് സ്ഥാപന മേധാവിക്ക് നല്‍കണം.