കൊച്ചി: ഏഴിക്കര സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ലാബിൽ ഹെമറോളജി അനലൈസർ എന്ന രക്ത പരിശോധനാ ഉപകരണം പ്രവർത്തന സജ്ജജമായി. ഇതിന്റെ പ്രവർത്തനോദ്ഘാടനം പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.യേശുദാസ് പറപ്പിള്ളി നിർവഹിച്ചു.

ഹിമോഗ്ലോബിൻ, പ്ലേറ്റ്ലറ്റ് കൗണ്ട് മുതലായവയുടെ പരിശോധനാ ഫലം നേരത്തെ രണ്ടു മണിക്കൂർ സമയം എടുത്തിരുന്നത് ഇപ്പോൾ രോഗികൾക്ക് ഉടനടി അറിയുവാൻ കഴിയും. വിവിധയിനം പനികൾ ബാധിച്ച ആളുകളുടെ ബ്ലഡ് കൗണ്ട് കുറയുന്നത് ഉടൻ മനസിലാക്കുന്നതിലൂടെ അവർക്ക് ഉടനടി അനുയോജ്യമായ ചികിത്സ ലഭ്യമാക്കുവാൻ സാധിക്കുമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൂട്ടിച്ചേർത്തു.

ഏഴിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എ ചന്ദ്രിക ചടങ്ങിന് അധ്യക്ഷത വഹിച്ചു. ഏഴിക്കര സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ. പ്രീതി.ബി, പറവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമാ ശിവങ്കരൻ, ഏഴിക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീനാരായണൻ മാസ്റ്റർ, പറവൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ ടി.ഡി സുധീർ, ഏഴിക്കര ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ ഉഷാ രാധാകൃഷ്ണൻ, പറവൂർ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രശ്മി ആസാദ്, സീതാലക്ഷ്മി അനിൽകുമാർ, ഏഴിക്കര ഹെൽത്ത് സൂപ്പർവൈസർ ബിനോയ് വർഗീസ്, ഹെൽത്ത് ഇൻസ്പെക്ടർ ശ്രീമതി നൂർജഹാൻ എന്നിവർ പ്രസംഗിച്ചു.

ക്യാപ്ഷൻ: ഏഴിക്കര സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഹെമറോളജി അനലൈസർ ഉപകരണത്തിന്റെ പ്രവർത്തനോദ്ഘാടനം പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.യേശുദാസ് പറപ്പിള്ളി നിർവഹിക്കുന്നു.