തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിൽ രസശാസ്ത്ര ഭൈഷജ്യ കല്പന വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിന് ജൂൺ 28ന് രാവിലെ 11ന് പ്രിൻസിപ്പാലിന്റെ ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടക്കും. അപേക്ഷകർ ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തരബിരുദം നേടിയിരിക്കണം. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിയുടെ അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും സഹിതം രാവിലെ 10.30ന് ഹാജരാകണം.