സംസ്ഥാനത്തെ പട്ടികവർഗ വിദ്യാർത്ഥികൾക്കായി 2020 ലെ നീറ്റ് എൻജിനീയറിംഗ് പ്രവേശന പരീക്ഷയ്ക്ക് മുൻപ് 10 മാസം നീളുന്ന പ്രത്യേക പരീക്ഷാ പരിശീലനം താമസ ഭക്ഷണ സൗകര്യങ്ങളോടെ നടത്തുന്നതിന് ഈ മേഖലയിൽ അഞ്ചു വർഷം മുൻപരിചയം ഉള്ള സ്ഥാപനങ്ങളിൽ നിന്നും പ്രൊപ്പോസൽ ക്ഷണിച്ചു. പ്രൊപ്പോസലുകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 29 ഉച്ചക്ക് രണ്ടു മണി വരെ.  അന്ന് മൂന്നുമണിയ്ക്ക് ഹാജരുള്ള സ്ഥാപനങ്ങൾ/പ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ പ്രൊപ്പോസലുകൾ പരിഗണിക്കും. ഇത് സംബന്ധിച്ച പ്രീബിഡ് മീറ്റിംഗ് ജൂൺ 25 ന് വൈകുന്നേരം 2.30 ന് പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറേറ്റിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് വികാസ് ഭവനിലെ പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറുടെ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ:04712303229, 2304594.