കൊല്ലം ഗവണ്‍മെന്റ് വിക്‌ടോറിയ ആശുപത്രിയില്‍ ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലെ രണ്ട് ഒഴിവുകളിലേക്ക് എച്ച്.എം.സി മുഖേന ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള ഇന്റര്‍വ്യൂ ജനുവരി ഒന്നിന് നടക്കും.
യോഗ്യത: ഡി.എം.എല്‍.ടി/ബി എസ് സി – എം.എല്‍.ടി. യോഗ്യതാ കോഴ്‌സ് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ നേരിട്ട് അഡ്മിഷന്‍ നടത്തുന്നതോ           പരാമെഡിക്കല്‍ കൗണ്‍സില്‍ അംഗീകരിച്ചതോ ആയിരിക്കണം. പ്രവൃത്തി പരിചയം അഭികാമ്യം. യോഗ്യത, തൊഴില്‍പരിചയ സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പുകളും സഹിതം രാവിലെ 9.30ന് ആശുപത്രി ഓഫീസില്‍ എത്തണം. വിശദ വിവരങ്ങള്‍ 0474-2752700 എന്ന നമ്പരില്‍ ലഭിക്കും.