പി.എന്‍ പണിക്കര്‍ അനുസ്മരണാര്‍ത്ഥമുള്ള വായനപക്ഷാചരണത്തിന്റെ ഭാഗമായി ജൂണ്‍ 22ന് പാലക്കാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ബി.ഇ.എം എച്ച്.എസ്.എസ്സില്‍ സംഘടിപ്പിച്ച ‘വായന വരയ്ക്കുന്നു’- വായനാധിഷ്ഠിത ചിത്രരചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു. സര്‍ക്കാര്‍, എയ്ഡഡ് ഹൈസ്‌കൂള്‍, യു.പി തലം വിദ്യാര്‍ഥികള്‍ക്കായാണ് മത്സരം നടത്തിയത്.
ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കാണിക്കമാതാ കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹൃദ്യ കൃഷ്ണന്‍
ഒന്നാം സ്ഥാനം നേടി. വാണിയംക്കുളം ടി.ആര്‍.കെ.എച്ച്.എസ്.എസ്സിലെ കെ. അതുല്‍ കൃഷ്ണ രണ്ടാം സ്ഥാനവും നെന്മാറ ജി.എച്ച്.എസ്.എസ്സിലെ സി അഭിനവ് മൂന്നാം സ്ഥാനവും കൈവരിച്ചു.
യു.പി വിഭാഗത്തില്‍ പഴയ ലക്കിടി ജി.എസ്.ബി.എസിലെ ഹിബാ ഫാത്തിമ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ചിറ്റൂര്‍ വി.എം.സി.എച്ച്.എസ്.എസ്സിലെ സബ്രിന്‍ സബീറും തച്ചമ്പാറ ഡി.ബി.എച്ച്.എസ്,എസ്സിലെ ഒ.പി നദീം മാലികും യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി.
ഹൈസ്‌കൂള്‍ തലത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 1500, 750, 375 രൂപയും യു.പി തലത്തില്‍ 1000, 500, 250 എന്നിങ്ങനെയും ക്യാഷ് അവാര്‍ഡുകളാണ് സമ്മാനമായി ലഭിക്കുക.