സംസ്ഥാന പട്ടികവർഗ്ഗ വികസനവകുപ്പിനു കീഴിലുളള മോഡൽ റസിഡൻഷ്യൽ സ്‌ക്കൂളുകളിൽ എൻട്രൻസ് പരിശീലനം നൽകുന്നതിന് ഈ മേഖലയിൽ മൂന്നു വർഷം മുൻപരിചയമുളള സ്ഥാനപങ്ങളിൽ നിന്നും പ്രൊപ്പോസൽ ക്ഷണിച്ചു. പ്രൊപ്പോസലുകൾ ജൂലൈ അഞ്ച് വൈകിട്ട് മൂന്ന് വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് വികാസ്ഭവനിലെ പട്ടികവർഗ്ഗ വികസന വകുപ്പ് ഡയറക്ടറുടെ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0471 – 2303229, 2304594