കോഴിക്കോട് ഗവണ്‍മെന്റ് ഹോമിയോ മെഡിക്കല്‍ കോളേജില്‍ 2017-2018 വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഫാര്‍മസിയില്‍ (ഹോമിയോപ്പതി) ഒഴിവുള്ള സീറ്റിലേക്ക് പ്രവേശനത്തിനുള്ള സ്‌പോട്ട് അലോട്ട്‌മെന്റ് എല്‍.ബി.എസ് സെന്റര്‍ ജില്ലാ ഫെസിലിറ്റേഷന്‍ സെന്ററുകളില്‍ ഡിസംബര്‍ 30 ന് നടത്തും. അപേക്ഷകര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രാവിലെ 10 മണിക്ക് ഹാജരാകണം. അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ അന്നു തന്നെ ഫീസ് അടച്ച് 2018 ജനുവരി ഒന്നിനകം കോളേജില്‍ പ്രവേശനം നേടണം. ഫോണ്‍: 0471-2560362, 63, 64, 65
