2018ലെ സിവിൽ സർവീസ് പരീക്ഷയിൽ വിജയിച്ച മലയാളികളായ 34 വിദ്യാർത്ഥികളെ കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന സർക്കാർ അനുമോദിക്കുന്നു.  ജൂൺ 27ന് വൈകിട്ട് ഏഴിന് തിരുവനന്തപുരത്ത് മസ്‌കറ്റ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ യോഗം ഉദ്ഘാടനം ചെയ്ത് വിജയികൾക്ക് അവാർഡുകൾ വിതരണം ചെയ്യും.  ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി. ജലീൽ അധ്യക്ഷത വഹിക്കും.  ഡോ. ശശി തരൂർ എം.പി മുഖ്യ അതിഥിയായിരിക്കും.  ചീഫ് സെക്രട്ടറി ടോം ജോസ്, സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ് തുടങ്ങിയവർ പങ്കെടുക്കും.  സിവിൽ സർവീസ് ജേതാക്കളുടെ കുടുംബാംഗങ്ങളും ചടങ്ങിൽ സംബന്ധിക്കും.