സംസ്ഥാനത്ത് പ്രളയക്കെടുതികള്‍ മൂലം ഉപജീവന മാര്‍ഗങ്ങള്‍ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്തി നല്‍കുന്നതിന്റെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ വ്യത്യസ്ത മേഖലകളില്‍ (പ്ലബിംഗ്, ഇലക്‌ട്രോണിക് റിപ്പയര്‍, ഇലക്ട്രിക്കല്‍ വര്‍ക്ക്, ഡാറ്റാ എന്‍ട്രി, കൃഷി അനുന്ധ ജോലികള്‍, ഹൗസ് കീപ്പിംഗ് , ലോണ്‍ഡ്രിംഗ് ആന്‍ഡ് അയണിംഗ്, വീട്ടുജോലി, ഡേകെയര്‍, സെയില്‍സ്) സൗജന്യ സ്വയം തൊഴില്‍ പരിശീലനം/ വൈഗ്ധ്യ പരിശീലനം നല്‍കുന്നതിന് ഏജന്‍സികള്‍ക്ക് അപേക്ഷിക്കാം. നിലവിലുള്ള കുടുംബശ്രീ യൂണിറ്റുകള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യമുണ്ടെങ്കില്‍ അപേക്ഷ നല്‍കാം. താല്പര്യമുള്ള സ്ഥാപനങ്ങള്‍, സംഘടനകള്‍, ഏജന്‍സികള്‍, കുടുംബശ്രീ യൂണിറ്റുകള്‍ തുടങ്ങിയവര്‍ നിശ്ചിത അപേക്ഷ ഫോമില്‍ ജൂലൈ നാലിന് മുന്‍പായി അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരം കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0468 2221807.
