107-ആം വയസ്സിലും വോട്ട് ചെയ്യാന്‍ പൈങ്കന്‍ഊര്‍ജസ്വലനായി എത്തി.തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് മണക്കാട് ഡിവിഷനിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിലാണ് ഏറ്റവും മുതിര്‍ന്ന ഈ വോട്ടര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചത്. മണക്കാട് എന്‍.എസ്.എസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഒന്നാം ബൂത്തിലാണ് പൈങ്കന്‍ ആധാര്‍ കാര്‍ഡുമായി വോട്ട് രേഖപ്പെടുത്തുവാനായി എത്തിയത്. 1912 ലാണ് പൈങ്കന്റെ ജനനം. തൊടുപുഴ കുന്നത്തുപ്പാറ കാര്‍ത്തിക ഭവനില്‍ പൈങ്കനു കൃഷി ആയിരുന്നു തൊഴില്‍. ഭാര്യ തേനങ്കിളി 25 വര്‍ഷം മുന്നേ മരണമടഞ്ഞു. ശേഷം 6 മക്കളില്‍ ഇളയ മകന്‍ സുധന്റെ കൂടെയാണ് ഇപ്പോള്‍ താമസിക്കുന്നത്.
