ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വിവിധ കോഴ്‌സുകൾക്ക് തടസ്സങ്ങൾ ഉന്നയിച്ച് അർഹമായ സംവരണം നിരസിച്ചാൽ സ്ഥാപന മേലധികാരികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മിഷണർ സർക്കുലറിലൂടെ അറിയിച്ചു.
സ്‌കൂളുകൾ, കോളേജുകൾ, ഇൻസ്റ്റിറ്റ്യൂട്ടുകൾ എന്നിവയിൽ അഞ്ചുശതമാനം സംവരണവും ഏറ്റവും അടുത്ത വിദ്യാഭ്യാസ സ്ഥാപനത്തിൽ പ്രവേശനവും ഭിന്നശേഷിക്കാരായ കുട്ടികൾക്ക് നൽകണം. ഇതിന് തടസ്സം നിൽക്കുന്ന സർക്കാർ, എയ്ഡഡ്, സർക്കാർ നിയന്ത്രണ/അംഗീകൃത സ്ഥാപന മേഖലയിലെ മേലധികാരികൾക്കെതിരെ കർശനനടപടിക്കാണ് നിർദേശം നൽകിയത്.