സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആന്റ് ടെക്‌നോളജി (സിമെറ്റ്) പുതിയ കോഴ്‌സുകൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട ശിൽപശാല  ‘റീവാമ്പിംഗ്, സി-മെറ്റ്’ സംഘടിപ്പിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലും സിമെറ്റിലെ മുൻ ഡയറക്ടറുമായ ഡോ. തോമസ് മാത്യൂ ഉദ്ഘാടനം ചെയ്തു. സിമെറ്റ് ഡയറക്ടർ ഡോ. സി. സുന്ദരേശൻ അധ്യക്ഷത വഹിച്ചു.  സിമെറ്റ് ഡെപ്യൂട്ടി ഡയറക്ടർ സുലേഖ റഷീദ് സ്വാഗതം പറഞ്ഞു. ആരോഗ്യമന്ത്രിയുടെ സ്‌പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി ഡോ.കെ. ഗോപകുമാർ, കേരള നഴ്‌സിംഗ് കൗൺസിൽ രജിസ്ട്രാർ പ്രൊഫ. വൽസ കെ പണിക്കർ, ജോസ് ജോൺ, കെ. രാജു, കോളേജ് യൂണിയൻ ചെയർപേഴ്‌സൺ സീതാലക്ഷ്മി. എസ് എന്നിവർ സംസാരിച്ചു. സിമെറ്റ് അക്കൗണ്ട്‌സ് ഓഫീസർ ബാബുരാജേന്ദ്രൻ. വി നന്ദിയും പറഞ്ഞു. തുടർന്ന് സിമെറ്റിന്റെ കീഴിൽ ആരംഭിക്കാൻ ഉദ്ദേശിക്കുന്ന പുതിയ കോഴ്‌സുകളുടെ ഭാഗമായി വിവിധ മേഖലയിലെ വിദഗ്ധരുടെ നേതൃത്വത്തിൽ ശിൽപശാലകൾ നടന്നു.