ഭിന്നശേഷിക്കാരുടെ സമ്പൂർണ പുനരധിവാസ പ്രക്രിയയിൽ പ്രയോജനപ്പെടുത്തുവാനും നൂതന സാങ്കേതികസഹായ ഉപകരണങ്ങൾ ലഭ്യമാക്കുവാനുമായി, ഭിന്നശേഷിക്കാർക്കായുളള സംസ്ഥാന കമ്മിഷണറേറ്റ് നടപ്പിലാക്കുന്ന ഗവേഷണവും വികസനവും എന്ന പദ്ധതിയിലേക്ക് പ്രബന്ധങ്ങൾ ക്ഷണിച്ചു. പദ്ധതിയിൽ, താത്പര്യമുളള സ്ഥാപനങ്ങളും സാങ്കേതിക വിദഗ്ധരും, ഗവേഷകരും നയരൂപീകരണമേധാവികളും ഈ വിഷയത്തിൽ രൂപം നൽകാനുദേശിക്കുന്ന ഗവേഷണ പദ്ധതികളുടെ പൂർണരൂപം സഹിതം കമ്മിഷണർ, ഭിന്നശേഷിക്കാർക്കായുളള സംസ്ഥാന കമ്മിഷണറേറ്റ്, സോഷ്യൽ ജസ്റ്റിസ് ഇൻസ്റ്റിറ്റിയൂഷൻ കോംപ്ലക്‌സ്, പൂജപ്പുര, തിരുവനന്തപുരം 695012 എന്ന വിലാസത്തിൽ സെപ്റ്റംബർ 30നകം ലഭ്യമാക്കണം. ഫോൺ: 0471-2347704