തിരുവനന്തപുരം മെഡിക്കൽ കോളേജിന് കീഴിലുളള എസ്.എ.ടി ആശുപത്രിയിൽ സെക്യൂരിറ്റി സ്റ്റാഫ് നിയമനം നടത്തുന്നു. അപേക്ഷകൻ 2019 ഫെബ്രുവരി ഒന്നിന് 58 വയസ്സ് പൂർത്തിയാകാത്ത വിമുക്തഭട•ാരോ പോലീസിൽ നിന്നോ മറ്റ് സേനയിൽ നിന്നോ വിരമിച്ചവരോ ആയിരിക്കണം. പത്താംക്ലാസ്സ് പാസായിരിക്കണം, ഈ വിഭാഗക്കാരുടെ അഭാവത്തിൽ 40 വയസ്സിനു താഴെ പ്രായമുളളവരും പത്താം ക്ലാസ്സ് പാസായിട്ടുളളവരും ഏതെങ്കിലും സ്ഥാപനത്തിൽ ഒരു വർഷത്തിൽ കുറയാത്ത സെക്യൂരിറ്റി പ്രവൃത്തി പരിചയമുളളവരെയും പരിഗണിക്കും, തിരുവനന്തപുരം ജില്ലയിലുളളവർ മാത്രം അപേക്ഷിച്ചാൽ മതി. മെഡിക്കൽ കോളേജിന് ഏട്ട് കി.മീ. ചുറ്റളവിലുളളവർക്ക് മുൻഗണന. താത്പര്യമുളളവർ യോഗ്യത, പ്രവൃത്തി പരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും തിരിച്ചറിയൽ രേഖയും (പകർപ്പുകൾ സഹിതം) ഒരു പാസ് പോർട്ട് സൈസ് ഫോട്ടോയുമായി ജൂലൈ അഞ്ചിന് രാവിലെ പത്തിന് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തിൽ വാക്ക് ഇൻ-ഇന്റർവ്യൂവിന് ഹാജരാകണം.