കേരള വനഗവേഷണ സ്ഥാപനത്തിൽ സമയബന്ധിത ഗവേഷണ പദ്ധതികളിലേക്ക് പ്രോജക്ട് ഫെല്ലോ, പ്രോജക്ട് അസിസ്റ്റന്റ് താത്കാലിക ഒഴിവുണ്ട്.
ഡെവലപ്പ്‌മെന്റ് ഓഫ് പ്രോട്ടോകോൾ ഫോർ റാപിഡ് ഡിറ്റക്ഷൻ ഓഫ് ഗാനോടെർമ ഡിസീസസ് ഇൻ പ്ലാന്റേഷൻ ആന്റ് അഗ്രോ-ഇക്കോസിസ്റ്റംസ് ഓഫ് കേരള എന്ന പദ്ധതിയിലേക്ക് പ്രോജക്ട് ഫെല്ലോ നിയമനത്തിന് ജൂലൈ എട്ടിന് രാവിലെ പത്തിന് തൃശ്ശൂർ പീച്ചിയിലുള്ള വനഗവേഷണ സ്ഥാപനത്തിന്റെ ഓഫീസിൽ എഴുത്തു പരീക്ഷയും അഭിമുഖവും നടക്കും.
അസ്സസിങ് ലാൻഡ് സ്‌ലൈഡ് വൾനറബിലിറ്റി ഓഫ് ഫോറസ്റ്റ് സിസ്റ്റംസ് ഇൻ കേരള ആന്റ് ഡെവലപ്പിങ് റിസ്റ്റോറേഷൻ പ്രോട്ടോകോൾസ് പദ്ധതിയിലേക്ക് മൂന്ന് പ്രോജക്ട് ഫെല്ലോ ഒഴിവിലേക്ക് ജൂലൈ ഒൻപതിന് രാവിലെ പത്തിന് ഇന്റർവ്യൂ നടക്കും.
പ്ലാന്റ് ഗ്രോത്ത് പ്രൊമോട്ടിങ് ആന്റ് ബയോ കൺട്രോൾ മൈക്രോബ്‌സ് ഫോർ ഹൈ ക്വാളിറ്റി ബാംബൂ പ്ലാന്റിങ് സ്റ്റോക്ക് പ്രൊഡക്ഷൻ പദ്ധതിയിലേക്ക് പ്രോജക്ട് ഫെല്ലോ തിരഞ്ഞെടുപ്പിന് ജൂലൈ പത്തിന് രാവിലെ പത്തിന് പീച്ചി ഓഫീസിൽ എഴുത്തു പരീക്ഷയും അഭിമുഖവും നടക്കും.
ഫോറസ്ട്രി എക്സ്റ്റൻഷൻ ആന്റ് കൺസർവേഷൻ  എഡ്യൂക്കേഷൻ പ്രോഗ്രാംസിൽ പ്രോജക്ട് അസിസ്റ്റന്റ് നിയമനത്തിന് ജൂലൈ 15ന് രാവിലെ പത്തിന് വാക്-ഇൻ-ഇന്റർവ്യൂ നടക്കും. പ്രായപരിധി ജനുവരി 2019ന് 36 വയസ്സ്. കൂടുതൽ വിവരങ്ങൾക്ക്സ www.kfri.res.in ന്ദർശിക്കുക.