അങ്കമാലി : അങ്കമാലി നഗരസഭയും, ആരോഗ്യ വകുപ്പും സംയുക്തമായി ഡെങ്കിപ്പനി പ്രതിരോധ ബോധവൽക്കരണ ക്യാമ്പും, പ്രതിരോധ മരുന്ന് വിതരണവും നടത്തി. നായത്തോട് സെന്റ്.ജോൺസ് ചാപ്പൽ ഹാളിൽ നഗരസഭ തല ക്യാമ്പ് ചെയർപേഴ്സൺ എം.എ.ഗ്രേസി ടീച്ചർ ഉദ്ഘാടനം ചെയ്തു.ആരോഗ്യ കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ പുഷ്പമോഹൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷ വിനീത ദിലീപ്, കൗൺസിലർമാരായ ടി. വൈ. ഏല്യാസ്, രേഖ ശ്രീജേഷ്, ബിനു.ബി.അയ്യമ്പിള്ളി നഗരസഭ സെക്രട്ടറി ബീന.എസ്.കുമാർ എന്നിവർ സംസാരിച്ചു. താലൂക്കാശുപത്രി ഹെൽത്ത് സൂപ്പർവൈസർ ബിജു സെബാസ്റ്റ്യൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അജിത .വി .എന്നിവർ ക്ലാസ്സ് നയിച്ചു.
മെഡിക്കൽ ക്യാമ്പിന് ആയുർവേദ ഡോക്ടർമാരായ ലക്ഷ്മി പത്മനാഭൻ ,ജോസ് ലിൻ ജാസ്മിൻ ജോസ്, ശ്രീലത പി.ജി. ഹോമിയൊ ഡോക്ടർമാരായ ലീന.എസ് .അലക്സ് വർഗീസ് എന്നിവർ നേതൃത്വം നൽകി.
ഡെങ്കിപ്പനി ബാധിത പ്രദേശങ്ങളിലെല്ലാം നഗരസഭയുടെയും, ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി വരികയാണ്.