സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള അതിഥിമന്ദിരങ്ങളിൽ മുറികൾ ബുക്ക് ചെയ്യുന്നതിനുള്ള അപേക്ഷകൾ ഇനി മുതൽ ഓൺലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂ എന്ന് പൊതുഭരണ (പൊളിറ്റിക്കൽ) വകുപ്പ് അറിയിച്ചു. സർക്കാർ സംവിധാനങ്ങൾ വിവരസാങ്കേതികവിദ്യ ഉപയോഗിച്ച് കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിന്റെ ഭാഗമായി എല്ലാ അതിഥിമന്ദിരങ്ങളിലും മുറികൾ ബുക്ക് ചെയ്യുന്നതിന് ഓൺലൈൻ സംവിധാനം നിലവിൽ വന്നിട്ടുണ്ട്.stateprotocol.kerala.gov.in
അടിയന്തരഘട്ടത്തിൽ ഒരു പ്രത്യേകദിവസത്തേക്ക് മുറികൾ ആവശ്യപ്പെട്ടുകൊണ്ട് അപേക്ഷ സമർപ്പിക്കുന്നവർ അന്ന് ഉച്ചയ്ക്ക് ഒന്നിനു മുമ്പ് അപേക്ഷിക്കണമെന്നും മാർഗനിർദേശങ്ങളിൽ പറയുന്നു. ഔദ്യോഗികാവശ്യങ്ങൾക്കായി സർക്കാർ/ സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങൾക്ക് അതിഥിമന്ദിരങ്ങളിൽ കോൺഫറൻസ് ഹാളുകൾ ബുക്ക് ചെയ്യുന്നതിനും ഓൺലൈൻ സേവനം ഉപയോഗിക്കാം.
