നെടുമ്പാശ്ശേരി: ഗ്രാമപഞ്ചായത്തിന്റെയും ആയുർവേദ ഡിസ്പെൻസറിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ ആയുർവേദ മഴക്കാല രോഗ പ്രതിരോധ മെഡിക്കൽ ക്യാമ്പ് നടത്തി. നെടുമ്പാശ്ശേരി ആയുർവേദ ഡിസ്പെൻസറിയിൽ നടന്ന ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് മിനി എൽദോ ഉദ്ഘാടനം ചെയ്തു. രണ്ട് ഡോക്ടർമാരുടെ സേവനമാണ് രോഗികൾക്ക് ലഭിച്ചത്. മഴക്കാല രോഗങ്ങൾക്കുള്ള സൗജന്യ ആയുർവേദ മരുന്നുകളും രോഗികൾക്ക് വിതരണം ചെയ്തു. ചടങ്ങിൽ ഡോ.ബി.വിദ്യ, ഡോ.ജി.രശ്മി, പഞ്ചായത്തംഗങ്ങങളാ യ അംബികാ പ്രകാശൻ, ആനി കുഞ്ഞുമോൻ, സി.പി.ഷാജി, ലിസി ജോർജ്, വിജി സുരേഷ്, ഷാന്റി ഷാജു , ഫാർമസിസ്റ്റ് സുധർമ്മ എന്നിവർ പങ്കെടുത്തു.
ഫോട്ടോ
നെടുമ്പാശ്ശേരി ആയുർവേദ ഡിസ്പെൻസറിയിൽ നടന്ന മെഡിക്കൽ ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് മിനി എൽദോ ഉദ്ഘാടനം ചെയ്യുന്നു.