കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിന്റെയും എംജി സർവകലാശാലയുടെയും സഹകരണത്തോടെ കോലഞ്ചേരി സെൻറ് പീറ്റേഴ്സ് കോളേജ് ഗണിതശാസ്ത്ര വിഭാഗം സംഘടിപ്പിച്ച ദേശീയ സെമിനാർ സമാപിച്ചു. തിരുച്ചിറപ്പള്ളി എൻഐടി അസോസിയേറ്റ് പ്രൊഫസർ ഡോ. ലക്ഷ്മണ ഗോമതി നായകം, ഡോ. മഞ്ജു കെ മേനോൻ എന്നിവർ ക്ലാസുകൾ നയിച്ചു. സെമിനാറിൽ ‘ഫ്യൂച്ചർ ആൻഡ് അപ്ലൈഡ്’ ഗണിത ശാസ്ത്രത്തിലെ വിവിധ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ ഷാജു വർഗീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വകുപ്പ് മേധാവി ഡോ രാജി ജോർജ്, ഡോ ആനി വർഗീസ്, ഡോ കെ പി ജോർജ് കൺവീനർ ഡോ ശാലിനി എസ് നായർ എന്നിവർ സംസാരിച്ചു.