അങ്കമാലി :- അങ്കമാലി നഗരസഭ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന യന്ത്രവൽകൃത കട്ട നിർമ്മാണ യൂണിറ്റിന്റെ പ്രവർത്തനോദ്ഘാടനം മൈത്രി നഗറിൽ [വാർഡ് 23] ചെയർപേഴ്സൺ എം.എ.ഗ്രേസി ടീച്ചർ നിർവ്വഹിച്ചു. വൈസ് ചെയർമാൻ എം.എസ്.ഗിരീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷരായ വിനീത ദിലീപ്, ഷോബി ജോർജ്, കൗൺസിലർ റീത്തപോൾ എന്നിവർ സംസാരിച്ചു.നഗരസഭ സെക്രട്ടറി ബീന.എസ്.കുമാർ പദ്ധതി വിശദീകരിച്ചു.വാർഡ് കൗൺസിലർ വർഗീസ് വെമ്പിളിയത്ത് സ്വാഗതവും, തൊഴിലുറപ്പ് പദ്ധതി അക്കൗണ്ടന്റ് ജിഷ.കെ.എം നന്ദിയും പറഞ്ഞു.നഗരസഭ കൗൺസിലർമാർ, നഗരസഭ ജീവനക്കാർ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.
തൊഴിലുറപ്പ് പദ്ധതി പ്രകാരം നിർമ്മിക്കുന്ന സിമന്റ് കട്ടകൾ പി.എം.എ.വൈ പദ്ധതി പ്രകാരം വീട് പണിയുന്നവർക്ക് പൂർണ്ണമായും സൗജന്യമായാണ് വിതരണം ചെയ്യുന്നത്.
ഒന്നാം ഘട്ടത്തിൽ മൂന്ന് കട്ട നിർമ്മാണ യൂണിറ്റുകൾ നഗരസഭയുടെ വിവിതവാർഡുകളിലായി ആരംഭിച്ചിട്ടുണ്ട്.
കേരളത്തിൽ ആദ്യമായി ഇത്തരം ഒര് പദ്ധതി നടപ്പിലാക്കിയ നഗരസഭ അങ്കമാലിയാണ്
