കോതമംഗലം: പല്ലാരിമംഗലം കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ചിങ്ങം ഒന്നിന് കർഷകദിനം വിപുലമായി ആചരിക്കും. ഇതിന്റെ ഭാഗമായി നടന്ന സ്വാഗതസംഘം രൂപീകരണയോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ മൊയ്തു ഉദ്ഘാടനം ചെയ്തു. കോതമംഗലം ബ്ലോക്പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിചെയർമാൻ
ഒ ഇ അബ്ബാസ്’
അദ്ധ്യക്ഷതവഹിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ്കമ്മിറ്റി ചെയർപേഴ്സൺമാരായ ഷംസുദ്ധീൻമക്കാർ, ആമിനഹസ്സൻകുഞ്ഞ്, ഗ്രാമപഞ്ചായത്തംഗം ഷാജിമോൾറഫീഖ്‌, കൃഷി ആഫീസർ ജാസ്മിൻ തോമസ, കൃഷി വികസനസമിതി അംഗങ്ങൾ, മൈത്രിപച്ചക്കറി ക്ലസ്റ്റർ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. കർഷകദിനത്തിൽ മികച്ച നെൽകർഷകൻ, മിശ്രവിളകർഷകൻ,
എസ് സി കർഷകൻ, കർഷക, വനിതകർഷകൻ, വിദ്ധ്യാർത്ഥി കർഷകൻ, ക്ഷീരകർഷകൻ, യുവകർഷൻ, എന്നീ ഇനങ്ങളിലും, മികച്ച അടുക്കളത്തോട്ടത്തിനും അവാർഡുകൾ നൽകും.ഇതിലേക്ക് പരിഗണിക്കേണ്ട കർഷകർ ജൂലൈ ഇരുപത്തിനാലാം തിയ്യതിക്ക് മുൻപായി കൃഷിആഫീസിൽ അപേക്ഷ സമർപ്പിക്കണമെന്ന് കൃഷി ആഫീസർ അറിയിച്ചു.

ഫോട്ടോ അടിക്കുറിപ്പ്:

കർഷക ദിനാചരണത്തിന്റെ പല്ലാരിമംഗലം പഞ്ചായത്ത് തല സ്വാഗത സംഘം രൂപീകരണ യോഗം പ്രസിഡന്റ് പി.കെ മൊയ്തു ഉദ്ഘാടനം ചെയ്യുന്നു.