കോതമംഗലം: കുടുംബശ്രീ ജൈവ അരി ആയ കുടുംബിനി അരിയുടെ യൂണീറ്റിനും സമൃദ്ധി ക്യാമ്പയിനും കവളങ്ങാട് പഞ്ചായത്തിൽ തുടക്കമായി. കുടുംബശ്രീ ഉൽപാദിപ്പിക്കുന്ന കുടുംബിനി അരിയുടെ യൂണീറ്റുദ്ഘാടനം ആന്റണി ജോൺ എം.എൽ.എ നിർവഹിച്ചു. കവളങ്ങാട് സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ പഞ്ചായത്ത് സി.ഡി.എസിന്റെ നേതൃത്വത്തിലാണ് പരിപാടി നടന്നത്. ഇതോടനുബന്ധിച്ച് കുടുംബശ്രീയുടെ ഈ വർഷത്തെ പ്രധാന പ്രവർത്തനങ്ങളിൽ ഒന്നായ സമൃദ്ധി ക്യാമ്പയിൻ ഉദ്ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ് ബീന ബെന്നി നിർവഹിച്ചു. മികച്ച ജെ.എൽ.ജി കർഷകരെ ആദരിക്കൽ ചടങ്ങിന്റെ ഉദ്ഘാടനം കോതമംഗലം ബ്ലോക്ക്‌ വികസന കാര്യ സ്റ്റാന്റിംഗ് ചെയർപേഴ്സൺ സെലിൻ ജോൺ നിർവഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ ടി.പി ഗീ വർഗീസ് മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത്‌ വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി് ചെയർപേഴ്സൺ ആൻസി ബിനോയ്‌ അധ്യക്ഷത വഹിച്ച ചടങ്ങിൽ കുടുംബശ്രീ ചെയർപേഴ്സൺ രശ്മി കൃഷ്ണകുമാർ, ബ്ലോക്ക് പഞ്ചായത്തംഗം റെയ്‌ച്ചൽ ബേബി, പഞ്ചായത്തംഗങ്ങളായ ജോഷി കുര്യാക്കോസ്, ഷിജി അലക്സ്, കെ എ വർഗീസ്, സൗമ്യ സനൽ കുമാർ, ലിസി ജോയ്, വത്സ ജോൺ,റീന എൽദോ , ജാൻസി തോമസ് കുടുംബശ്രീ അസിസ്റ്റന്റ് മിഷൻ കോഓർഡിനേറ്റർ കെ.വിജയം
ബ്ലോക്ക്‌ കോഓർഡിനേറ്റർ നിഖിൽ തോമസ്,
പത്മാവതി കുഞ്ഞിരാമൻ എന്നിവർ പ്രസംഗിച്ചു.