സംസ്ഥാന സർക്കാർ നടപ്പിലാക്കി വരുന്ന സംയോജിത ജൈവ കൃഷി പ്രചാരണ പരിപാടിയുടെ ഭാഗമായി  നെടുങ്കണ്ടം സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്ന വിഷരഹിത പച്ചക്കറി തൈകളുടെ ഔദ്യോഗിക നടീൽ ഉദ്‌ഘാടനം കൽകൂന്തലിൽ മന്ത്രി  എം എം മണി  നിർവഹിച്ചു. അതോടൊപ്പം നെടുങ്കണ്ടത്ത് മണ്ണ് പരിശോധന ലാബിന്റെ ഉദ്ഘാടനം നെടുംകണ്ടം സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ  ബാങ്ക്  പ്രസിഡന്റ്‌ എൻ. കെ ഗോപിനാഥൻ അധ്യക്ഷതയിൽ മന്ത്രി  നിർവഹിച്ചു.
  20 തിന് കായിക മന്ത്രി ഇ.പി ജയരാജൻ ഉദ്ഘാട ‘ടനം നിർവഹിക്കുന്ന നെടുംകണ്ടം സ്റ്റേഡിയത്തിന്റെ സ്വാഗത സംഘം രൂപീകരണവും കിഴക്കേ കവലയിൽ ആരംഭിക്കുന്ന അക്ഷയ ഊർജ്ജ കേന്ദ്രത്തിന്റെ ഉദ്ഘടനവും മന്ത്രി നിർവഹിച്ചു.
നെടുങ്കണ്ടം ഗ്രാമ പഞ്ചായത്ത്‌ ജലനിധി കരടിവളവ് ശുദ്ധ ജല വിതരണ പദ്ധതിയുടെ ഉദ്‌ഘാടനം  ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്. ജ്ഞാനസുന്ദരന്റെ അധ്യക്ഷതയിൽ മന്ത്രി ഉദ്‌ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തിൽ 38 ലക്ഷം രൂപ മുതൽ മുടക്കി നിർമ്മിക്കുന്ന ജലനിധി പദ്ധതിയിൽ  65ത്തോളം  കുടുംബങ്ങൾ ഉണ്ട്. സമിതി സെക്രട്ടറി കെ പി കുഞ്ഞ് പ്രവർത്തന റിപ്പോർട് അവതരിപ്പിച്ചു. കേരള സംസ്ഥാന വനം വികസന കോർപറേഷൻ ഡയറക്ടർ പി.എൻ വിജയൻ മുഖ്യ പ്രഭാഷണം നടത്തി.  ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ റാണി തോമസ് നിയമാവലി പ്രകാശനം ചെയ്തു. വികസനകാര്യ  സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ആർ സുകുമാരൻ നായർ ഗുണ ഭോക്തൃ കാർഡ് വിതരണം നിർവഹിച്ചു.
എൻ.കെ ഗോപിനാഥൻ, ശ്യാമള വിശ്വനാഥൻ, ജോണി പുതിയാപറമ്പിൽ, പഞ്ചായത്ത്‌ അംഗങ്ങൾ, തുടങ്ങിയവർ പങ്കെടുത്തു.