തിരുവനന്തപുരത്തെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിൽ  ഡാറ്റാ എൻട്രി ഓപ്പറേറ്ററുടെ ഒരു ഒഴിവിലേയ്ക്ക് സർക്കാർ വകുപ്പുകളിൽ നിന്നും ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ഗവൺമെന്റ് സെക്രട്ടറിയേറ്റ് ഉൾപ്പെടെയുള്ള  സർക്കാർ വകുപ്പുകളിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലോ മറ്റു തസ്തികയിലോ ജോലി നോക്കുന്ന, ടൈപ്പിംഗ് പരിചയവും ബി.ടെക് (കംപ്യൂട്ടർ സയൻസ്)/എം.സി.എ/ ബി.എസ്.സി (കംപ്യൂട്ടർ സയൻസ്) /എം.എസ്.സി കംപ്യൂട്ടർ  സയൻസ്) / സർക്കാർ അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ബിരുദവും ഐ.റ്റി.ഐ/ഐ.റ്റി.ടി (കമ്പ്യൂട്ടർ)   സർട്ടിഫിക്കറ്റ് / ബിരുദവും ഡിപ്ലോമ  ഇൻ കംപ്യൂട്ടർ എഞ്ചിനീയറിംഗ് എന്നീ യോഗ്യതകളിൽ ഏതെങ്കിലുമുള്ള,  ഉദ്യോഗസ്ഥർ ഉചിതമാർഗേണ ആഗസ്റ്റ് 31 നകം സെക്രട്ടറി, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ, കോർപ്പറേഷൻ ഓഫീസ് സമുച്ചയം, എൽ.എം. എസ് ജംഗ്ഷൻ, തിരുവനന്തപുരം-695633 എന്ന വിലാസത്തിൽ അപേക്ഷിക്കണം.