മൂന്നാംദിനം വിലയിരുത്തല്‍

ജലസുരക്ഷ, ജലസംഭരണം, അമിത ജലചൂഷണം തടയല്‍ എന്നിവ ലക്ഷ്യമിട്ട് നടപ്പാക്കുന്ന ജലശക്തി അഭിയാന്‍ കേന്ദ്ര പദ്ധതിയുടെ ഭാഗമായി കേന്ദ്രസംഘം ഇന്നും നാളെയും (ജൂലൈ 11,12) ജില്ലയില്‍ സന്ദര്‍ശനം നടത്തും. മൂന്നാംദിനമായ ജൂലൈ 13 ന് രാവിലെ 10 ന് വിലയിരുത്തല്‍ നടത്തും. കേന്ദ്രസര്‍ക്കാരിന്റെ ജലശക്തി പദ്ധതിയില്‍ ഉള്‍പ്പെട്ട മലമ്പുഴ, ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്തുകളുടെ അധീനതയിലുള്ള ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലാണ് സംഘം സന്ദര്‍ശനം നടത്തുക. ഹരിത കേരളം മിഷന്‍, ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ നേതൃത്വത്തില്‍ ചെയ്ത ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ സംഘം നിരീക്ഷിക്കും. ജലശക്തി അഭിയാന്‍ കേന്ദ്ര ബ്ലോക്ക് നോഡല്‍ ഓഫീസറും ഡെപ്യൂട്ടി സെക്രട്ടറിയുമായ രമന്‍ദീപ് ചൗദരി ഐ.എ.എസിന്റെ നേതൃത്വത്തിലാണ് പരിശോധന.

കേന്ദ്രസംഘം സന്ദര്‍ശിക്കുന്ന സ്ഥലങ്ങള്‍ ചുവടെ കൊടുക്കുന്നു:

ഇന്ന് (ജൂലൈ 11)

ആദ്യ ദിനമായ ഇന്ന് (ജൂലൈ 11) രാവിലെ 10 മുതല്‍ 12.30 വരെ ജലശക്തി അഭിയാന്‍ പദ്ധതി ഏകോപിപ്പിക്കുന്നതിന് കേന്ദ്രസംഘം വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായി കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചര്‍ച്ച നടത്തും.
ഉച്ചയ്ക്ക് ഒന്ന് മുതല്‍ മൂന്ന് വരെ പുതുപ്പരിയാരം ഗ്രാമപഞ്ചായത്തിലെ മുട്ടിക്കുളങ്ങര പോലീസ് ക്യാമ്പ്, വൈകീട്ട് 3.15 മുതല്‍ അഞ്ച് വരെ എലപ്പുള്ളി ഗ്രാമ പഞ്ചായത്തിലെ പരമന്‍കുളം എന്നിവടങ്ങളിലും സംഘം സന്ദര്‍ശനം നടത്തും.

രണ്ടാംദിനം (ജൂലൈ 12)

രണ്ടാംദിനം (ജൂലൈ 12) രാവിലെ 10 മുതല്‍ 12 വരെ ചിറ്റൂര്‍ ബ്ലോക്ക് ഓഫീസ് ഹാളില്‍ ബ്ലോക്ക് ഉദ്യോഗസ്ഥരുമായി സംഘം ചര്‍ച്ച നടത്തും.
ഉച്ചയ്ക്ക് 1.30 മുതല്‍ 2 വരെ വടകരപ്പതി ഗ്രാമപഞ്ചായത്തിലെ ദഫേദാര്‍ ചള്ള, 2.45 മുതല്‍ മൂന്ന് വരെ നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്തിലെ ചുങ്കത്ത്കുളം, 3.30 മുതല്‍ നാലുവരെ പെരുമാട്ടി ഗ്രാമപഞ്ചായത്തിലെ കമ്പാലത്തറ ഏരി, വൈകീട്ട് 4.45 മുതല്‍ 5:15 വരെ പട്ടഞ്ചേരി ഗ്രാമപഞ്ചായത്തിലെ മുട്ടിച്ചിറ വാട്ടര്‍ഷെഡ്, നവക്കോട് മിച്ചഭൂമി കുളം എന്നിവടങ്ങളിലും കേന്ദ്രസംഘം സന്ദര്‍ശനം നടത്തും.

മൂന്നാം ദിനം (ജൂലൈ 13)

മൂന്നാം ദിനം (ജൂലൈ 13) രാവിലെ 10 മുതല്‍ 12 വരെ ജില്ലാ കലക്ടറുമായും വിവിധ ജില്ലാ മേധാവികളുമായും കേന്ദ്രസംഘം ചര്‍ച്ച നടത്തും.

അമിതമായ ഭൂഗര്‍ഭജലം ചൂഷണം ചെയ്ത് വരള്‍ച്ചാ ഭീഷണി നേരിടുന്ന പ്രദേശങ്ങളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജില്ലയില്‍ ചിറ്റൂര്‍, മലമ്പുഴ ബ്ലോക്കുകളും കാസര്‍ഗോഡ് ജില്ലയിലെ കാസര്‍ഗോഡ് ബ്ലോക്കുമാണ് പദ്ധതിക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. രാജ്യത്താകെ 254 ജില്ലകളിലായി 1593 ബ്ലോക്ക് പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുക. രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന പദ്ധതിയില്‍ ജൂലൈ ഒന്ന് മുതല്‍ സെപ്റ്റംബര്‍ 15 വരെയുള്ള ആദ്യ ഘട്ടത്തിലാണ് കേരളം ഉള്‍പ്പെട്ടിട്ടുള്ളത്.