സർക്കാർ, സർക്കാർ എയ്ഡഡ്, സ്വാശ്രയ പോളിടെക്‌നിക്കുകളിലേക്കുള്ള രണ്ടാമത് സ്‌പോട്ട് അഡ്മിഷൻ ജൂലൈ 18നും 19നും 20നും അതത് ജില്ലകളിലെ നോഡൽ പോളിടെക്‌നിക്കുകളിൽ നടക്കും. റാങ്ക് ലിസ്റ്റിൽ പേരുള്ളവരും ഇതുവരെ അഡ്മിഷൻ ലഭിക്കാത്തവരും കൂടാതെ ബ്രാഞ്ചു മാറ്റമോ സ്ഥാപന മാറ്റമോ ആഗ്രഹിക്കുന്നവരും 16, 17 തീയതികളിൽ രണ്ടാമത്തെ സ്‌പോട്ട് അഡ്മിഷനുവേണ്ടി രജിസ്റ്റർ ചെയ്യണം. കഴിഞ്ഞ ഏഴിനും എട്ടിനും രജിസ്റ്റർ ചെയ്തവർ വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ല. അവർ പ്രിന്റൗട്ട് എടുത്ത് ഹാജരാക്കിയാൽ മതിയാകും. 17ന് വൈകിട്ട് അഞ്ചിന് വിവിധ ജില്ലകളിലെ സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുക്കാനുള്ളവരുടെ റാങ്ക് വിവരം വെബ്‌സൈറ്റ് വഴി അറിയിക്കും. വൈബ്‌സൈറ്റ്:www.polyadmission.