കേരള സംസ്ഥാന പിന്നാക്കവിഭാഗ വികസന കോർപ്പറേഷന്റെ മൈക്രോ ക്രെഡിറ്റ് വായ്പാ പദ്ധതി നിർവഹണത്തിന് യോഗ്യരായ സന്നദ്ധ സംഘടനകളെ എംപാനൽ ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു.
ഒ.ബി.സി./മതന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവർക്ക് പ്രാമുഖ്യമുള്ള സ്വയം സഹായ സംഘങ്ങൾക്ക് മൈക്രോ ക്രെഡിറ്റ് വായ്പാ പദ്ധതി മുഖേന വളരെ കുറഞ്ഞ പലിശ നിരക്കിൽ കോർപ്പറേഷൻ വായ്പ നൽകിവരുന്നു. കുടുംബശ്രീ സി.ഡി.എസ്സുകൾ, തിരഞ്ഞെടുക്കപ്പെട്ട സന്നദ്ധ സംഘടനകൾ എന്നിവ മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്. എംപാനൽ ചെയ്യുന്നതിന് അർഹത ലഭിക്കുന്നതിനായി സന്നദ്ധ സംഘടന രൂപീകൃതമായിട്ട് കുറഞ്ഞത് അഞ്ച് വർഷം അപേക്ഷാ തിയതിയിൽ പൂർത്തിയായിരിക്കണം. മൈക്രോ ക്രെഡിറ്റ് വായ്പാ പദ്ധതി നടപ്പിലാക്കി മൂന്ന് വർഷത്തെ മുൻപരിചയവും ആവശ്യമാണ്.
അപേക്ഷാ ഫോമും വിശദവിവരങ്ങളും www.ksbcdc.com ൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകൾ സഹിതം ജൂലൈ 31 നകം തിരുവനന്തപുരത്തെ കോർപ്പറേഷന്റെ രജിസ്റ്റേർഡ് ഓഫീസിൽ ലഭിക്കണം.