കൊച്ചി: പറവൂർ ബ്ലോക്ക് പഞ്ചായത്തിലെ മൂത്തകുന്നം സാമൂഹികാരോഗ്യകേന്ദ്രത്തിൽ ഫുള്ളി ഓട്ടോമാറ്റിക് ഹെമറ്റോളജി അനലൈസർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തിലെ 2018-19 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വാങ്ങിയ ഉപകരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യേശുദാസ് പറപ്പള്ളി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമ ശിവശങ്കരൻ, വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എം അംബ്രോസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.സി രാജീവ്, ഷൈബ സജീവ്, ഹരി കണ്ടംമുറി, എച്ച്.എം.സി അംഗങ്ങൾ ഡോ. ശോഭ, ഡോ. ഷിനിൽ, ഡോ. കിഷോർ, നഴ്സിംഗ് സൂപ്രണ്ട് ആശാലത തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ക്യാപ്ഷൻ: മൂത്തകുന്നം സാമൂഹികാരോഗ്യകേന്ദ്രത്തിലെ ഫുള്ളി ഓട്ടോമാറ്റിക് ഹെമറ്റോളജി അനലൈസർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യേശുദാസ് പറപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു