2018-19 അദ്ധ്യയന വർഷം പ്ലസ്ടു പാസ്സായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക്,  മെഡിക്കൽ/എഞ്ചിനീയറിംഗ്് പ്രവേശന പരീക്ഷാ പരിശീലനം നൽകുന്നു. 2019 മാർച്ചിൽ നടന്ന പ്ലസ്ടു പരീക്ഷയിൽ സയൻസ്, കണക്ക്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ കുറഞ്ഞത് എ ഗ്രേഡ് വാങ്ങിയവർക്ക് അപേക്ഷിക്കാം. അപേക്ഷകരുടെ  വരുമാനപരിധി ആറ് ലക്ഷം രൂപയിൽ കുറവായിരിക്കണം. ‘ലക്ഷ്യ’എന്ന സ്ഥാപനം മുഖേനയാണ് പരിശീലനം നൽകുന്നത്.
താൽപര്യമുളളവർ ജാതി, വരുമാന സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ്, ആധാർ   എന്നിവയുടെ പകർപ്പുകൾ സഹിതം 23നകം ജില്ലാ പട്ടികജാതി വികസന ഓഫീസർമാർക്ക് അപേക്ഷ നൽകണം.