സെക്രട്ടേറിയറ്റിലെ പാര്‍ട്ട് ടൈം കണ്ടിജന്റ് ജീവനക്കാര്‍ ഒഴികെയുള്ള എല്ലാ സര്‍ക്കാര്‍ ജീവനക്കാരും തങ്ങളുടെ കൈവശമോ മറ്റേതെങ്കിലും അവകാശത്തിലോ ഉള്ള സ്ഥാവര ജംഗമ വസ്തുക്കളും മറ്റ് നിക്ഷേപങ്ങളും സംബന്ധിച്ച പത്രിക ജനുവരി 15 മുമ്പ് സമര്‍പ്പിക്കണമെന്ന് ചീഫ് സെക്രട്ടറിയുടെ ഓഫീസ് അറിയിച്ചു. ഓണ്‍ലൈനായി www.spark.gov.in / webspark എന്ന വെബ്‌സൈറ്റ് മുഖേന ജനുവരി ഒന്ന് മുതല്‍ വിവരങ്ങള്‍ സമര്‍പ്പിക്കാം. ഇപ്പോള്‍ മറ്റ് വകുപ്പുകളില്‍ ഡെപ്യൂട്ടേഷനില്‍ തുടരുന്ന എല്ലാ വിഭാഗം സെക്രട്ടേറിയറ്റ് ജീവനക്കാരും അവരുടെ 2017 ലെ സ്വത്തു വിവരം ഓണ്‍ലൈനായി രേഖപ്പെടുത്തണം.
കൂടുതല്‍ വിവരങ്ങള്‍ക്കായി സെക്രട്ടേറിയറ്റിലെ പൊതുഭരണം, നിയമം, ധനകാര്യ വകുപ്പുകളിലെ സ്‌പെഷ്യല്‍ സെക്രട്ടറി (നോണ്‍ ഐ.എ.എസ്), അഡീഷണല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ പൊതുഭരണ (എസ്.സി) വകുപ്പിലും (ഫോണ്‍ 0471-2518531, 2518223) പൊതുഭരണ, നിയമം, ധനകാര്യം വകുപ്പുകളിലെ പാര്‍ടൈം കണ്ടിജന്റ് ജീവനക്കാര്‍ ഒഴികെ ഡെപ്യൂട്ടി സെക്രട്ടറി റാങ്ക് വരെയുള്ള ഉദ്യോഗസ്ഥര്‍ പൊതുഭരണ (എസ്.എസ്) വകുപ്പിലും (ഫോണ്‍ 0471-2518339, 2327559) ബന്ധപ്പെടണം. പെന്‍ (PEN) ലഭിക്കാത്തവര്‍ 0471-2518741 എന്ന നമ്പരിലും ബന്ധപ്പെടണം.