കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പർ 2019 ഭാഗ്യക്കുറി ടിക്കറ്റ് പ്രകാശനം ചെയ്തു. കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ സി.കെ ശശീന്ദ്രൻ എം.എൽ.എ പ്രകാശനം നിർവഹിച്ചു.

300 രൂപ വിലയുള്ള ടിക്കറ്റിൽ ഒന്നാം സമ്മാനം 12 കോടി രൂപയാണ്. രണ്ടാം സമ്മാനം 50 ലക്ഷവും മൂന്നാം സമ്മാനം 10 ലക്ഷവും നാലാം സമ്മാനം അഞ്ചു ലക്ഷം രൂപയുമാണ്. കൂടാതെ ആകർഷകമായ സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. സെപ്റ്റംബർ 19ന് നറുക്കെടുപ്പ്. ചടങ്ങിൽ എഡിഎം കെ. അജീഷ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ലോട്ടറി ഓഫീസർ സന്തോഷ് കുമാർ, അസി. ലോട്ടറി ഓഫീസർ ബെൻസി ജോസഫ്, ഉദ്യോഗസ്ഥർ, ട്രേഡ് യൂണിയൻ നേതാക്കൾ, ലോട്ടറി വിൽപനക്കാർ തുടങ്ങിയവർ പങ്കെടുത്തു.