സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന കേന്ദ്രം (എസ്.സി.ഇ.ആർ.ടി) ഹിസ്റ്ററി, ഇക്കണോമിക്‌സ്, പൊളിറ്റിക്കൽ സയൻസ്, ആർട്ട് എഡ്യൂക്കേഷൻ, ഇൻ-സർവീസ് ട്രെയിനിംഗ് വിഷയങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർ/റിസർച്ച് ഓഫീസർ തസ്തികകളിലേക്ക് ഡെപ്യൂട്ടേഷൻ നിയമനത്തിന് സർക്കാർ സ്‌കൂളുകൾ, അധ്യാപക പരിശീലന കേന്ദ്രങ്ങൾ, കോളേജുകൾ, ട്രെയിനിംഗ് കോളേജുകൾ, സർവകലാശാലകൾ എന്നിവയിൽ ജോലി ചെയ്യുന്ന അധ്യാപകരിൽ നിന്നും നിശ്ചിത മാതൃകയിൽ അപേക്ഷ ക്ഷണിച്ചു.
അപേക്ഷകൾ വകുപ്പ് മേലധികാരികളുടെ എൻ.ഒ.സി. സഹിതം ആഗസ്റ്റ് ഒൻപതിനു മുൻപായി ഡയറക്ടർ, എസ്.സി.ഇ.ആർ.ടി, വിദ്യാഭവൻ, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ ലഭിക്കണം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം. വിശദവിവരങ്ങൾ www.scert.kerala.gov.in ൽ ലഭ്യമാണ്.
വികലാംഗക്ഷേമ കോർപ്പറേഷനിൽ ഡെപ്യൂട്ടേഷൻ
സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷനിൽ സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും റീജിയണൽ ഓഫീസർ, യു.ഡി. ക്ലാർക്ക് തസ്തികകളിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
റീജിയണൽ ഓഫീസർ തസ്തികയിൽ രണ്ട് ഒഴിവുകളുണ്ട്. അടിസ്ഥാന യോഗ്യത ബിരുദം. എൻജിനിയറിംഗ്/ആർ.സി.ഐ. അംഗീകൃത ഡിപ്ലോമ/ഡിഗ്രി ഉള്ളവർക്ക് മുൻഗണന, സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സേവനമനുഷ്ഠിക്കുന്നതിന് സന്നദ്ധരായിരിക്കണം.
യു.ഡി. ക്ലാർക്ക് രണ്ടൊഴിവ്. അംഗീകൃത ബിരുദം, ഡിപ്ലോമ ഇൻ കംമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ)യുമാണ് യോഗ്യത. അപേക്ഷകൾ ഓഫീസ് മേലധികാരിയുടെ നിരാക്ഷേപപത്രം സഹിതം മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ, പൂജപ്പുരം, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ ആഗസ്റ്റ് 14 വൈകിട്ട് അഞ്ചിനകം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്സ www.hpwc.kerala.gov.in ന്ദർശി