മണ്‍സൂണ്‍ ആരംഭിച്ചത് മുതല്‍ ഇതുവരെ ജില്ലയില്‍ 1589.0525  മില്ലി മീറ്റര്‍ മഴ ലഭിച്ചു. 23 രാവിലെ 10 മുതല്‍ 24 (ബുധന്‍) രാവിലെ 10 വരെ 57.75 മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചത്. കാലവര്‍ഷവുമായി ബന്ധപ്പെട്ട് ഇതുവരെ അഞ്ച് പേര്‍ മരിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നാലു വീടുകള്‍ പൂര്‍ണ്ണമായും 13 വീടുകള്‍ ഭാഗികമായും തകര്‍ന്നു.
ഇതുവരെ എട്ടു വീടുകള്‍ പൂര്‍ണമായും 149 വീടുകള്‍ ഭാഗികമായും തകര്‍ന്നു. നാലു ക്യാമ്പുകളിലായി 34 പേരെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്. പരപ്പ അഗ്രി ഫാം ഹൗസ്, ഹോസ്ദുര്‍ഗ് ഫിഷറീസ് റസിഡന്‍ഷ്യല്‍ സ്‌കൂള്‍, എരുതുംകട് എന്‍.എ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, തൃക്കരിപ്പൂര്‍ ആയിറ്റി ഇസ്ലാമിയ എല്‍.പി സ്‌കൂള്‍ എന്നിവടങ്ങളിലാണ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്.
ഇതുവരെ 264.28705 ഹെക്ടര്‍ പ്രദേശത്തെ കൃഷിക്ക് നാശമുണ്ടായിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 60 ഹെക്ടര്‍ പ്രദേശത്തെ കൃഷിയാണ് നശിച്ചത്.