സംസ്ഥാനത്ത് ചിലയിടങ്ങളിൽ ഇ പോസ് മെഷീൻ പ്രവർത്തിക്കാതെ റേഷൻ വിതരണം മുടങ്ങിയതിന് പരിഹാരം കണ്ടതായി സിവിൽ സപ്ലൈസ് വകുപ്പ് ഡയറക്ടർ അറിയിച്ചു. യു. ഐ. ഡി. എ. ഐ സെർവറിൽ രാജ്യവ്യാപകമായി ഉണ്ടായ തകരാറായിരുന്നു ഇതിന് കാരണം. ഇതുമൂലം ആധാർ ഉറപ്പുവരുത്തൽ പ്രവർത്തിക്കാതിരുന്നതാണ് പ്രശ്‌നം സൃഷ്ടിച്ചത്. ഒ. ടി. പി, മാനുവൽ മോഡ് ഉപയോഗിച്ച് വ്യാപാരികൾക്ക് പ്രശ്‌നം പരിഹരിക്കാമായിരുന്നെങ്കിലും പലരും ചെയ്യാതിരുന്നതാണ്് റേഷൻ വിതരണം തടസപ്പെടാൻ കാരണം. സെർവർ തകരാറ് പരിഹരിച്ചതോടെ റേഷൻ വിതരണം പുനരാരംഭിക്കാനായി.