കാക്കനാട്:  ആംഗ്ലോ ഇന്ത്യൻ സമുദായത്തിന് ലത്തീൻ കത്തോലിക്ക സമുദായത്തിനൊപ്പം അനുവദിച്ചിരിക്കുന്ന മൂന്ന് ശതമാനം സംവരണം മെഡിക്കൽ പി. ജി  കോഴ്സുകളിലും എഞ്ചിനീയറിംഗ് കോഴ്സുകളിലും മറ്റ് ബിരുദാനന്തര ബിരുദ കോഴ്സുകൾക്കും ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുൻ എം.പി ചാൾസ് ഡയസ്  നൽകിയ അപേക്ഷയിൽ സംസ്ഥാന പിന്നോക്ക സമുദായ വികസന പ്രിൻസിപ്പൽ സെക്രട്ടറി, പിന്നാക്ക സമുദായ വികസന വകുപ്പ് ഡയറക്ടർ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് എന്നിവരോട് അഭിപ്രായമറിയിക്കാൻ  സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ നോട്ടീസ് നൽകി.

  കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പിന്നാക്ക വിഭാഗ കമ്മീഷൻ സിറ്റിംഗിൽ  അഞ്ച് പരാതികൾ പരിഗണിച്ചു. പിന്നോക്ക വിഭാഗ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ജി. ശശിധരൻ അംഗങ്ങളായ എ. വി ജോർജ്, മുള്ളൂർക്കര മുഹമ്മദലി സഖാഫി എന്നിവർ പങ്കെടുത്തു. കമ്മീഷന്റെ അടുത്ത സിറ്റിംഗ് അടുത്തമാസം പതിനാറാം തീയതി എറണാകുളം ഗസ്റ്റ് ഹൗസ്  ഹൗസ് കോൺഫറൻസ് ഹാളിൽ ചേരും.

ക്യാപ്ഷൻ

കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പിന്നാക്ക വിഭാഗ കമ്മീഷൻ സിറ്റിംഗ്.