നെടുമ്പാശ്ശേരി: നൂറ്റമ്പതിൽ പരം ഔഷധ സസ്യങ്ങൾ നിരത്തി
പൊയ്ക്കാട്ടുശ്ശേരി ഗവ.എൽ പി സ്കൂളിൽ ഔഷധസസ്യ പ്രദർശനം നടത്തി. ലോക പ്രകൃതി സംരക്ഷണ ദിനത്തോടനുബന്ധിച്ചാണ് പ്രദർശനം സംഘടിപ്പിച്ചത്. പി ടി എ പ്രസിഡന്റ് അഡ്വ.മേരി സുനിൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ എൻ.വി.ബാബു അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക പി.എസ്.മിനി സ്വാഗതം പറഞ്ഞു.
ഫോട്ടോ കാപ്ഷൻ
പൊയ്ക്കാട്ടുശ്ശേരി ഗവ.എൽ പി സ്കൂളിൽ സംഘടിപ്പിച്ച ഔഷധസസ്യ പ്രദർശനം.