പിറവം: ശരിയായ രീതിയിലുള്ള ബോധവൽക്കരണ പ്രവർത്തങ്ങളാണ് രോഗപ്രതിരോധ മാർഗങ്ങളിൽ ഏറ്റവും പ്രധാന്യം അർഹിക്കുന്നതെന്ന് എം.എൽ.എ അനൂപ് ജേക്കബ് പറഞ്ഞു. ലോക ഹെപ്പറ്റൈറ്റിസ് ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം രാമമംഗലം കൈതപ്പള്ളി ഓഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുമിത് സുരേന്ദ്രൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.
ദിനാചരണത്തോടനുബന്ധിച്ച് ആരോഗ്യ പ്രവർത്തകർ, ആശ പ്രവർത്തകർ, നഴ്സിംഗ് വിദ്യാർത്ഥികൾ, സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ എന്നിവർ അണിനിരന്ന ബോധവൽക്കരണ റാലി രാമമംഗലം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ .മിനി കുമാരി ഫ്ലാഗ് ഓഫ് ചെയ്തു. ബോധവൽക്കരണ സെമിനാറിൽ കോലഞ്ചേരി മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ അസി. പ്രൊഫസർ ഡോ. അരുൺ ക്ലാസുകൾ നയിച്ചു. ദിനാചരണത്തിന്റെ ഭാഗമായി രാമമംഗലം വെൽക്കയർ നഴ്സിംഗ് കോളേജിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ബോധവൽക്കരണ സ്കിറ്റ് ശ്രദ്ധേയമായി.
രാമമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ്‌കുമാർ സ്വാഗതം ആശംസിച്ച ചടങ്ങിൽ അഡീഷണൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ . എസ്. ശ്രീദേവി, ജില്ലാ പഞ്ചായത്ത് അംഗം കെ. എൻ സുഗതൻ, പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസ്സി ജോണി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ജയ ബിജുമോൻ, ശ്യാമള ബാലഗോപാലൻ, വി. സി കുര്യാക്കോസ്, സ്മിത എൽദോസ്, ബ്ലോക്ക് പഞ്ചായാത്ത് അംഗം അഡ്വ. ജിൻസൺ വി പോൾ, രാമമംഗലം പഞ്ചായത്ത് അംഗങ്ങളായ ജെസി രാജു, സിന്ധു രവി, , പിറവം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സുനിൽ ജോൺ, ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ സഗീർ സുധീന്ദ്രൻ, ജോയ് ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.
ക്യാപ്ഷൻ
ലോക ഹെപ്പറ്റൈറ്റിസ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം രാമമംഗലം കൈതപ്പള്ളി ഓഡിറ്റോറിയത്തിൽ എം.എൽ.എ അനൂപ് ജേക്കബ്
നിർവഹിക്കുന്നു.