തിരുവനന്തപുരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസില്‍ നിലവില്‍ ഒഴിവുള്ള അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ കരാര്‍ നിയമനം നടത്തുന്നതിന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു.
ഓഗസ്റ്റ് അഞ്ചിന് രാവിലെ 11 മുതല്‍ വൈകിട്ട് നാലു വരെയാണ് ഇന്റര്‍വ്യൂ. ബിരുദവും രണ്ടു വര്‍ഷത്തെ മാധ്യമ പ്രവര്‍ത്തന പരിചയവുമുള്ളവര്‍ക്ക് പങ്കെടുക്കാം. ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ പി.ജി. ഡിപ്ലോമ, സോഷ്യല്‍ മീഡിയയിലും മലയാളം, ഇംഗ്ലിഷ് കംപ്യൂട്ടിങ്ങിലുമുള്ള പ്രാഗത്ഭ്യം എന്നിവ അഭികാമ്യം.
താത്പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍, സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ സഹിതം കുടപ്പനക്കുന്ന് കളക്ടറേറ്റിന്റെ ഒന്നാം നിലയിലുള്ള ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2731300.