പൊതുവിദ്യാഭ്യാസ വകുപ്പ് വി.എച്ച്.എസ്.ഇ വിഭാഗത്തിലെ നാഷണൽ സർവീസ് സ്‌കീമിന്റെ ഡയറക്ടറേറ്റ്തല സംസ്ഥാന അവാർഡുകൾ പ്രഖ്യാപിച്ചു. 2018-19ലെ മികച്ച സ്‌കൂൾ എൻ.എസ്.എസ് യൂണിറ്റുകൾക്ക് എം.ജെ.വി.എച്ച്.എസ്.എസ് വില്യാപ്പള്ളി, കോഴിക്കോടും എ.പി.പി.എം.വി.എച്ച്.എസ്.എസ്, ആവണീശ്വരം, കൊല്ലവും അർഹരായി.
മികച്ച എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായി ലീന. എൽ (എ.പി.പി.എം.വി.എച്ച്.എസ്.എസ്. ആവണീശ്വരം, കൊല്ലം) ഉബൈദ്. വി.പി (എം.ജെ.വി.എച്ച്.എസ്.എസ്, വില്യാപ്പള്ളി കോഴിക്കോട്) മികച്ച വോളന്റിയർമാരായി ഗൗതമൻ. കെ (ജി.വി.എച്ച്.എസ്.എസ്. കാറഡുക്ക, കാസർകോട്) ഷെറിൻ സത്യൻ (ജി.വി.എച്ച്.എസ്.എസ്, വീരണകാവ്, തിരുവനന്തപുരം) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
ജില്ലാ അവാർഡിന് അർഹമായ മികച്ച സ്‌കൂൾ യൂണിറ്റുകൾ: തിരുവനന്തപുരം-ജിവി.എച്ച്.എസ്.
കോഴിക്കോട്, വയനാട്-ജി.വി.എച്ച്.എസ്.എസ് കരിങ്കുറ്റി, കണ്ണൂർ-റ്റി.വി.എൻ ജി.വി.എച്ച്.എസ്.എസ് തളിപ്പറമ്പ്, കാസർകോട്-എം.ആർ.വി.എച്ച്.എസ്.
ആഗസ്റ്റ് മൂന്നിന് തൃശൂർ ടൗൺഹാളിൽ നടക്കുന്ന എൻ.എസ്.എസ് വാർഷിക സമ്മേളനത്തിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ: കെ.ടി ജലീൽ അവാർഡുകൾ വിതരണം ചെയ്യും.
സമ്മേളനം പൊതുവിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. വി.എച്ച്.എസ്.ഇ എൻ.എസ്.എസ്. കർഷകക്ഷേമ സ്റ്റേറ്റ് പ്രോജക്ട് പ്രഖ്യാപനം കൃഷിമന്ത്രി അഡ്വ: വി.എസ്. സുനിൽകുമാർ നിർവഹിക്കും.