ബാർട്ടൺ ഹിൽ സർക്കാർ എൻജിനിയറിങ്ങ് കോളേജിൽ ഫസ്റ്റ് ഗ്രേഡ് ഇൻസ്ട്രക്ടർ(മെക്കാനിക്കൽ), ട്രേഡ്‌സ്മാൻ(മെഷീനിസ്റ്റ്), ട്രേഡ്‌സ്മാൻ(വെൽഡർ), ട്രേഡ്‌സ്മാൻ(പ്ലംബർ), ട്രേഡ്‌സ്മാൻ(ഇലക്ട്രിക്കൽ) എന്നീ തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു.
ഫസ്റ്റ് ഗ്രേഡ് ഇൻസ്ട്രക്ടർക്ക് മെക്കാനിക്കൽ എൻജിനിയറിങ്ങിൽ 60 ശതമാനം മാർക്കോടെ ബിരുദമാണ് യോഗ്യത. ട്രേഡ്‌സ്മാൻ തസ്തികകളിൽ അതത് വിഷയത്തിൽ ലഭിച്ച ട്രേഡ് സർട്ടിഫിക്കറ്റാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ ആഗസ്റ്റ് രണ്ടിന് രാവിലെ പത്തിന് വിദ്യാഭ്യാസ യോഗ്യത, വയസ്, മുൻപരിചയം, വ്യക്തിവിവരം(ബയോഡാറ്റ) എന്നിവ തെളിയിക്കുന്ന അസൽ രേഖകളും രേഖകളുടെ പകർപ്പും സഹിതം ബാർട്ടൺ ഹിൽ എൻജിനിയറിങ്ങ് കോളേജിൽ അഭിമുഖത്തിനെത്തണം. കൂടുതൽ വിവരങ്ങൾക്ക് www.gecbh.ac.in.