സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ 2019-20 ൽ പുതിയതായി ലോട്ടറി ഏജൻസി എടുത്ത് ലോട്ടറി കച്ചവടം നടത്തുന്ന 40 ശതമാനമോ അതിനുമുകളിലോ ഭിന്നശേഷിയുള്ളവർക്ക് 5000 രൂപ വീതം (രണ്ടു ഗഡുക്കളായി) ധനസഹായം നൽകുന്നതിന് വീണ്ടും അപേക്ഷ ക്ഷണിച്ചു.
അപേക്ഷകരുടെ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയായിരിക്കണം അപേക്ഷകർ. അപേക്ഷാഫോറം പൂരിപ്പിച്ച് രേഖകൾ സഹിതം മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ, പൂജപ്പുര, തിരുവനന്തപുരം-695012 എന്ന വിലാസത്തിൽ അപേക്ഷിക്കണം. ആഗസ്റ്റ് 31 ന് വൈകിട്ട് അഞ്ചുവരെ അപേക്ഷ സ്വീകരിക്കും. അപേക്ഷാഫോം www.hpwc.kerala.gov.in ൽ ലഭിക്കും. ഫോൺ: 0471-2347768, 7152, 7153, 7156.