അമ്പലവയൽ: അമ്പലവയലിൽ നടക്കുന്ന പൂപ്പൊലിയിൽ കൃഷിയിൽ വൈവിധ്യമാർന്ന കാഴ്ചകളൊരുക്കി പത്തനംതിട്ട റാന്നി സ്വദേശി റെജി ജോസഫ്. 16 വർഷമായി കൃഷി ചെയ്യുന്ന റെജിക്ക് 2 ഏക്കറും റബ്ബറായതുകൊണ്ട്, ഭൂമി പാട്ടത്തിനെടുത്താണ് കൃഷി ചെയ്യുന്നത് .പുതുതായി കിട്ടുന്ന വിത്തിനങ്ങൾ ശേഖരിച്ചും മറ്റുള്ളവർക്ക് കൃഷി ചെയ്യാൻ കൊടുത്തും റെജി കൃഷിയെ പ്രോത്സഹിപ്പിക്കുന്നു. ചാണകവും വേപ്പിൻ പിണ്ണാക്കും കടലപിണ്ണാക്കും പുളിപ്പിച്ച് 5 ഇരട്ടി വെള്ളത്തിൽ ചേർക്കുന്ന ജൈവവളമാണ് കൃഷിയ്ക്ക് ഉപയോഗിക്കുന്നത്. 2003-ൽ ചേമ്പ് 6 അടി 10 ഇഞ്ചും, 2004-ൽ വെണ്ടയ്ക്കയ്ക്ക് 28.5 ഇഞ്ചും, 2007-ൽ ചേന 7 അടി 11 ഇഞ്ചും വിളവെടുത്ത് 3 തവണ ലിംക ബുക്ക് ഓഫ് റെക്കൊർഡ് കരസ്ഥമാക്കി. ആഫ്രിക്കൻ കാച്ചിൽ ശ്രീരൂപ, ഇടുക്കി ഗോൾഡ്, വൻ കിഴങ്ങ്, മല ഇഞ്ചി, മുക്കിഴങ്ങ്, പാതാള കാച്ചിൽ, പാൽവളളി കാച്ചിൽ, ഗജേന്ദ്ര ചേന, ഇസ്രായേൽ ഇഞ്ചി, പിസാൻ സർബു തുടങ്ങിവയാണ്  ക്യഷിയിൽ പ്രധാന ഇനങ്ങൾ.