കേന്ദ്രസർക്കാരിന്റെ ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന്റെ ഗവേഷണ കേന്ദ്രമായ സിഡാക്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇആർ & ഡിസിഐ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ എം.ടെക്ക് വിഎൽഎസ്‌ഐ& എംബഡെഡ് സിസ്റ്റംസ് കോഴ്‌സിലെ ഒഴിവുള്ള ഒരു സീറ്റിലേക്ക് ആഗസ്റ്റ് അഞ്ചിന് സ്‌പോട്ട് അഡ്മിഷൻ നടത്തും.

താത്പര്യമുള്ളവർ രാവിലെ 11.30 ന് യോഗ്യത തെളിയിക്കുന്ന രേഖകളുമായി വെള്ളയമ്പലത്തെ ഇആർ&ഡിസിഐ ഐടി ഓഫീസിൽ എത്തണം. മികച്ച നിലവാരം പുലർത്തുന്നവർക്ക് സിഡാക്കിലെ പ്രോജെക്ടുകളിൽ പ്രവർത്തിക്കാനും പഠനശേഷം രണ്ടു വർഷം വരെ സ്റ്റൈപ്പന്റോടുകൂടിയ ഇന്റേൺഷിപ്പിനും അവസരം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ്  erdciit.ac.in , ഫോൺ: 0471-2723333, 250, 430, 9496331190, 7907463997.