കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലും സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥർക്കുവേണ്ടി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള ഭരണഭാഷാ പുരസ്‌കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു.
ഔദ്യോഗികഭാഷ മലയാളമാക്കുകയെന്ന സർക്കാർ നയം നടപ്പിലാക്കുന്നതിന് സഹായകമാകുന്ന തരത്തിൽ മികച്ച പ്രവർത്തനം നടത്തി വരുന്ന ക്ലാസ് 1, 2, 3 വിഭാഗത്തിൽപ്പെട്ട ജീവനക്കാർക്കും, ക്ലാസ് 3 വിഭാഗം ടൈപ്പിസ്റ്റ്/കമ്പ്യൂട്ടർ അസിസ്റ്റന്റ്/സ്റ്റെനോഗ്രാഫർമാ
എല്ലാ വിഭാഗം ഉദ്യോഗസ്ഥരെയും പരിഗണിച്ച് സംസ്ഥാനതലത്തിൽ ഭരണഭാഷാഗ്രന്ഥരചനാ പുരസ്‌കാരവും നൽകും. ഭരണഭാഷാസേവനപുരസ്‌കാരം (സംസ്ഥാനതലം), ഗ്രന്ഥരചനാ പുരസ്‌കാരം എന്നിവയ്ക്ക് ഒന്നാം സമ്മാനമായി 20,000 രൂപയും സത്‌സേവനരേഖയും ഫലകവും, രണ്ടാം സമ്മാനമായി 10,000 രൂപയും സത് സേവനരേഖയും ഫലകവും നൽകും. മികച്ച വകുപ്പിന് 25,000 രൂപയും ഫലകവും പ്രശസ്തിപത്രവും ഏറ്റവും മികച്ച ജില്ലയ്ക്ക് 20,000 രൂപയും ഫലകവും പ്രശസ്തിപത്രവും പുരസ്‌കാരമായി ഏർപ്പെടുത്തിയിട്ടുണ്ട്.
ജില്ലാതല ഭരണഭാഷാസേവനപുരസ്‌കാരമായി 10,000 രൂപയും സത്‌സേവനരേഖയും ഒരാൾക്ക് നൽകും. നിർദിഷ്ട ഫോറത്തിലുള്ള അപേക്ഷകൾ നിബന്ധനകൾ പ്രകാരം ഓഫീസ് തലവന്റെ പരിശോധനക്കുറിപ്പും ശുപാർശയും സഹിതം ആഗസ്റ്റ് 31-നകം ഡെപ്യൂട്ടി സെക്രട്ടറി, ഉദ്യോഗസ്ഥ-ഭരണപരിഷ്‌കാര(ഔദ്യോ
ഇതു സംബന്ധിച്ച വിവരങ്ങൾ ഉദ്യോഗസ്ഥ-ഭരണപരിഷ്‌കാര (ഔദ്യോഗികഭാഷ)വകുപ്പ് (0471-2518563, 2518831, 2518792), ജില്ലാ കളക്ടർമാർ, വകുപ്പു മേധാവികൾ എന്നിവരിൽ നിന്നും, സർക്കാർ വെബ്‌സൈറ്റിൽ (www.kerala.gov.in) നിന്നും ഔദ്യോഗികഭാഷാവകുപ്പിന്റെ glossary.kerala.gov.in എന്ന ഡൊമെയ്ൻ വിലാസത്തിൽ നിന്നും ലഭിക്കും.